For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now
Posts

മില്‍മയില്‍ ഇന്റര്‍വ്യൂ മുഖേന ജോലി നേടാം; ശമ്പളം 24,000; ഒക്ടോബര്‍ 30ന് അഭിമുഖം

Milma job vacancy Ernakulam,Milma Job vacancy Thiruvananthapuram,Milma job vacancy freshers,Milma job vacancy near me


തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന് കീഴില്‍ ജോലി നേടാന്‍ അവസരം. ടെക്‌നീഷ്യന്‍ ഗ്രേഡ് II ഒഴിവുകളിലേക്കാണ് നിയമനം. പരീക്ഷയില്ലാതെ നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ജോലി നേടാനുള്ള അവസരമാണിത്. ഒക്ടോബര്‍ 30നാണ് ഇന്റര്‍വ്യൂ നടക്കുക.

തസ്തിക & ഒഴിവ്

തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന് കീഴില്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് II നിയമനം. ആകെ 02 ഒഴിവുകള്‍. 

ടെക്‌നീഷ്യന്‍ ഗ്രേഡ് II - 1 ഒഴിവ്

ടെക്‌നീഷ്യന്‍ ഗ്രേഡ് II - 1 ഒഴിവ്

പ്രായപരിധി

18 വയസ് മുതല്‍ 40 വയസ് വരെ. പ്രായം 2024 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,000 രൂപ മാസം ലഭിക്കും. 

യോഗ്യത

ടെക്‌നീഷ്യന്‍ ഗ്രേഡ് II - ഇലക്ട്രീഷ്യന്‍

എസ്.എസ്.എല്‍.സിയും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐയും. കേരള ഗവണ്‍െമെന്റ് അംഗീകൃത അതോറിറ്റിയില്‍ നിന്നും വയര്‍മാന്‍ ലൈസന്‍സ് നേടിയിരിക്കണം. രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്

ടെക്‌നീഷ്യന്‍ ഗ്രേഡ് II - റഫ്രിജറേഷന്‍

എസ്.എസ്.എല്‍.സി, ഐ.ടി.ഐ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ് (MRAC) . ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ അപ്രന്റീസ് പരിശീലനം. ഏതെങ്കിലും ഇന്‍ഡസ്ട്രിയില്‍ ബന്ധപ്പെട്ട ട്രേഡില്‍ രണ്ടുവര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ഇന്റര്‍വ്യൂ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 30ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. 

വിലാസം: തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ ക്ലിപ്തം, പത്തനംതിട്ട ഡയറി, നെരിയാപുരം പിഒ, മാമൂട്. 

വിശദവിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക. 

Milma you can get a job through an interview Salary 24000 Interview on 30 October"

Post a Comment